bjp-convension

തൃക്കരിപ്പൂർ: എൻ.ഡി.എ കാസർകോട് പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.എൽ.അശ്വിനിയുടെ തൃക്കരിപ്പൂർ മണ്ഡലം തിരെഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി വന്നതോടെ രാജ്യം സുരക്ഷിതമാവുകയും അഴിമതി രാജ്യത്ത് നിന്ന് തുടച്ച് നീക്കുകയും അഴിമതികാരെ ഒന്നൊന്നായി തുറുങ്കിൽ അടക്കുകയാണന്നും രഞ്ജിത്ത് പറഞ്ഞു. എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, എൻ.ഡി.എ തൃക്കരിപ്പൂർ മണ്ഡലം കൺവിനർ കെ.കുഞ്ഞികൃ ഷ്ണൻ , ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ, നിലേശ്വരം മണ്ഡലം പ്രസിഡന്റ് സി വി. സുരേഷ് ,സംസ്ഥാന കൗൺസിൽ അംഗം എം.ഭാസ്‌ക്കരൻ , തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.വി. മോഹനൻ എന്നിവർ സംസാരിച്ചു.