panni

തളിപ്പറമ്പ്: റബ്ബർ തോട്ടത്തിൽ പാലെടുക്കാൻ എത്തിയ കർഷകനെ കാട്ടുപന്നി ആക്രമിച്ച് പരിക്കേല്പിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി തേറണ്ടിയിലെ എൻ.ഗോപിനാഥനെയാണ് ( 56) കാട്ടുപന്നി കുത്തി പരിക്കേല്പിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി പാലെടുക്കാൻ ബക്കറ്റുമായി ചെന്നതായി രുന്നു ഗോപിനാഥൻ. റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയുടെ മുന്നിൽ അകപ്പെട്ട ഗോപിനാഥൻ പേടിച്ച് തിരിഞ്ഞോടുമ്പോൾ വീഴുകയായിരുന്നു. പിന്നാലെയെത്തിയ കാട്ടുപന്നി ഇദ്ദേഹത്തെ കാലിൽ കുത്തി പരിക്കേല്പിച്ചു. ടാപ്പിംഗിന് എത്തിയ തൊഴിലാളികൾ സംഭവം കണ്ട് ഗോപിനാഥനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . വലത് കാലിന്റെ തുടക്ക് സാരമായി പരിക്കേറ്റ ഗോപിനാഥനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബി.എസ്.എഫിൽ നിന്നും വിരമിച്ച ശേഷം റബ്ബർ കൃഷി നടത്തി വരികയായിരുന്നു ഗോപിനാഥൻ.