
കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ വായനശാല സംഘടിപ്പിച്ച സംസ്ഥാന തല ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കെ.കെ.എസ്.രതീഷിന് ഡോ.അംബികാസുതൻ മാങ്ങാട് പുരസ്‌കാരം സമ്മാനിച്ചു. ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിലെ മികച്ച ചെറുകഥകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കഥകളതിസാദരം പുസ്തകം ഡോ.ആർ.രാജശ്രീ പ്രകാശനം ചെയ്തു. വായനശാല സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് പി.വി.രതീശൻ അദ്ധ്യക്ഷത വഹിച്ചു. ജീജാ അനിരുദ്ധൻ പുസ്തകപരിചയം നടത്തി. നാലപ്പാടം പത്മനാഭൻ, ദിവാകരൻ വിഷ്ണുമംഗലം, ഡോ.എ.വി.സത്യേഷ്‌കുമാർ , ശ്രീജ വിജയൻ എന്നിവർ സംസാരിച്ചു. വായനശാല കൂട്ടായ്മ സെക്രട്ടറി കെ.പ്രദീപ് കുമാർ സ്വാഗതവും ട്രഷറർ കെ.ഗൗരി നന്ദിയും പറഞ്ഞു.