
കാഞ്ഞങ്ങാട്:റോട്ടറി വൊക്കേഷണൽ എക്സലൻസ് പുരസ്‌കാരം വന്യജീവി സംരക്ഷകൻ സന്തോഷ് പനയാലിന് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ.ജയപ്രകാശ് പി.ഉപാധ്യായ പുരസ്‌കാരദാനം നിർവഹിച്ചു. വന്യജീവി സംരക്ഷണത്തിൽ വനംകുപ്പ് നിയമിച്ച സംസ്ഥാനത്തെ ആറ് മാസ്റ്റർ ട്രെയിനർമാരിലൊരാളാണ് സന്തോഷ് പനയാൽ. വനംവകുപ്പ് ജീവനക്കാരനും ജില്ലാവന്യജീവി കോഓർഡിനേറ്ററുമാണ്. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എച്ച്.അക്ഷയ് കാമത്ത്, ഡോ.രാജശ്രീ സുരേഷ് നായർ, അഡ്വ.എ.രാധാകൃഷ്ണൻ, മഹാലക്ഷ്മി ഗിരീഷ് നായക്, എൻ.സുരേഷ് എന്നിവർ സംസാരിച്ചു. ക്ലബ് മുഖപത്രം അസിസ്റ്റന്റ് ഗവർണർ ബി.ഗിരീഷ് നായക് പ്രകാശനം ചെയ്തു.ഡോ. ലക്ഷ്മി മഞ്ജുനാഥ് പൈ ബോധവത്കരണ ക്ലാസ്സെടുത്തു. കുടുംബസംഗമവും ഇതോടനുബന്ധിച്ച് നടന്നു.