jaiva

നീലേശ്വരം: മടിക്കൈ എരിക്കുളം നാന്തംകുഴിയിലെ ജൈവ കർഷകൻ പി.വി.ഭാസ്കരനെ നീലേശ്വരം റോട്ടറി ക്ലബ് ആദരിച്ചു. പത്ത് സെന്റ് പാറപ്പുറത്ത് കഠിനാധ്വാനത്തിലൂടെ പച്ചക്കറികൃഷി ചെയ്ത് ശ്രദ്ധ നേടിയ കർഷകനാണ് ഭാസ്കരൻ. കൂലിപ്പണിക്കാരനായ ഭാസ്കരനോടൊപ്പം ഭാര്യ കമലവും ചേർന്നാണ് കൃഷി പരിചരിക്കുന്നത്. ഡോ.കെ. സി കെ.രാജ ഉപഹാരം നൽകി ആദരിച്ചു. റോട്ടറി പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.സുജിത് കുമാർ , എം.ബാലകൃഷ്ണൻ, പി.വി.തുളസിരാജ്, ടി.പി ഗിരീഷ് കുമാർ, വിജേഷ് കുറുവാട്ട് എന്നിവർ സംസാരിച്ചു. ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും രാസവളത്തിന്റെയും അമിതമായ കീടനാശിനി ഉപയോഗത്തിന്റെയും ഫലമായി നശിപ്പിക്കപ്പെട്ട മണ്ണിനെ എങ്ങനെ പുനക്രമീകരിക്കാം എന്നും പി.വി.ഭാസ്കരൻ വിശദീകരിച്ചു.