
കാഞ്ഞങ്ങാട്:ലോക ഇഡ്ഡലിദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ഹൈദരാബാദി ഇഡ്ഡലി, ക്യാരറ്റ് ഇഡലി, ബീറ്ററൂട്ട് ഇഡ്ഡലി, ചോളം ഇഡ്ഡലി, റവ ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി, റാഗി ഇഡ്ഡലി തുടങ്ങിയ നൂതനവും പോഷക മൂല്യവുമുള്ള ഇഡ്ഡലികളുടെ പ്രദർശനം നടത്തി. ആലാമിപള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള പിങ്ക് കഫെയിൽ ഫെസ്റ്റ് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ടി.പി.ആതിര അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ ടി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി, വൈസ് ചെയർപേഴ്സൺമാരായ പി.ശശികല, കെ.വി.ഉഷ, ബ്ലോക്ക് ഓർഡിനേറ്റർമാരായ കെ.നിമിഷ, വി.ടി.വൈശാഖ്, എ.ജ്യോതിഷ്, കെ.സജിനി, പി.കെ.അനില,കെ.ആർ.കാവ്യ, ഓഫീസ് അസിസ്റ്റന്റ് കെ.രാജു, സി ഡി.എസ് അക്കൗണ്ടന്റുമാരായ പി.സുധ, പി.പി.രതിക, സി ഒ.ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.