photo-1

കണ്ണൂർ: എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥ് ഇരിട്ടി മേഖലയിലായിരുന്നു ഇന്നലെ. പട്ടികജാതി കോളനികളും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാാർത്ഥി മതമേലദ്ധ്യക്ഷൻമാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. രാവിലെ ഒമ്പതിന് കരിക്കോട്ടക്കരിൽ നിന്ന് ആരംഭിച്ച് വാണിയപ്പാറ, അങ്ങാടിക്കടവ്, പേരാവൂർ, വിളക്കോട്, വടക്കനില്ലം കോളനി,പാലപ്പുഴ പ്രത്യാശാ ഭവൻ, അർച്ചന ആശുപത്രി പെരുമ്പുന്ന വനവാസി കോളനി തുടങ്ങിയ ഇടങ്ങളിലും സ്ഥാനാർത്ഥി എത്തി.

ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ് ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ, നിർമല അനിരുദ്ധൻ റീന മനോഹരൻ സി ആദർശ്, സി രതീശൻ, മനോഹരൻ വയോറ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.