mvj

കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനം എണ്ണിപ്പറഞ്ഞാണ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന്റെ മണ്ഡലപര്യടനം. മുണ്ടേരി പഞ്ചായത്തിലും കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായ മുൻസിപ്പൽ, എടക്കാട്, എളയാവൂർ, ചേലോറ സോണലിലുമായിരുന്നു സ്ഥാനാർത്ഥി ഇന്നലെ. തലമുണ്ടയിൽ നിന്നായിരുന്നു കണ്ണൂർ നിയോജകമണ്ഡലത്തിലെ പൊതുപര്യടനത്തിന്റെ തുടക്കം.

ചേലോറ കോളനി, പള്ളിപ്പൊയിൽ എന്നിവിടങ്ങളിലെത്തിയപ്പോൾ വിദ്യാർത്ഥികൾ കളരിയഭ്യാസ പ്രകടനത്തോടെയായാണ് സ്വീകരിച്ചത്. കരക്കാട്, അയ്യപ്പൻമല, മുണ്ടേരി മെട്ട, കാനച്ചേരി ചാപ്പ, വലിയന്നൂർ നോർത്ത്, തക്കാളി പീടിക, ജനശക്തി ക്ലബ്ബ്, വളന്നൂർ, ചേലോറ കോളനി, പള്ളിപൊയിൽ, കാപ്പാട് സിപി സ്റ്റോർ, നൂഞ്ഞകാവ്, കണ്ണൻപീടിക, ഇഎസ്ഐ, തോട്ടട വെസ്റ്റ്, അവേര, യാദവ തെരു, സോമൻപീടിക, അഴീക്കോടൻ ക്ലബ്ബ്, എളയാവൂർ വില്ലേജ് ഓഫീസ്, ആറുകണ്ടി മുക്ക്, പാലക്കാട് സ്വാമിമഠം, താളിക്കാവ് മൈതാനം, താവക്കര, കണ്ണൂക്കര, ചൊവ്വ അമ്പലക്കുളം, അണ്ടത്തോട്, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെത്തിലപ്പള്ളി സമാപിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.സഹദേവൻ, എൻ.ചന്ദ്രൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.