sudhakaran

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്ര പരിസരത്തു നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഇന്നലെ അഴീക്കോട് മണ്ഡലത്തിലെ സന്ദർശനത്തിന് തുടക്കമിട്ടത്.
പള്ളിക്കുന്ന് പാലം, ചാലാട് തട്ടുത്തുവയൽ ,അലവിൽ ,പൂതപ്പാറ,വൻകുളത്ത് വയൽ , മൂന്ന് നിരത്ത്,അഴീക്കൽ ബസ്റ്റാൻഡ് ,വളപട്ടണം ടോൾ ബൂത്ത്, പാപ്പനശ്ശേരി പഞ്ചായത്ത്, മാങ്കടവ്,ബാലൻ കിണർ ,നാറാത്ത് ബസാർ ,കമ്പിൽ ബസാർ, കണ്ണാടിപ്പറമ്പ് താഴെ ബസാർകണ്ണാടിപ്പറമ്പ് താഴെ ബസാർ അത്താഴക്കുന്ന് ,കൊറ്റാളി , കക്കാട് വഴി ,അരയാൽത്തറയ്ക്ക് സമാപിച്ചു.

ഡി.സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ,അബ്ദുൽ കരീം ചേലേരി,വി.എ.നാരായണൻ ,സജീവ് ജോസഫ് എം.എൽ.എ. ,പി.ടി.മാത്യു ,സി എ.അജീർ ,ടി.ഒ.മോഹനൻ , കെ.ബാലകൃഷ്ണൻ , സുധീഷ് കടന്നപ്പള്ളി ,കെ.പ്രമോദ് ,റിജിൽ മാക്കുറ്റി,സി പി.റഷീദ്,അമൃത രാമകൃഷ്ണൻ , എം.പി.വേലായുധൻ ,കെ.പി.സി സലിം ,ടി.എൻ.എ ഖാദർ , വട്ടക്കണ്ടി അഹമ്മദ് , ഹുസൈൻ തളാപ്പ് രജിത്ത് നാറാത്ത് , സി.വി സന്തോഷ് , ടി.ജയകൃഷ്ണൻ , ബിജു ഉമ്മർ ,കൂക്കിരി രാജേഷ് ,കായക്കൽ രാഹുൽ ,നികേത് നാറാത്ത് ,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.