p

കാസർകോട്: ചൂരിയിലെ മദ്രസ അദ്ധ്യാപകനായിരുന്ന കർണ്ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) പള്ളിയിലെ താമസ സ്ഥലത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ പോകും. ഒരാഴ്ചയ്ക്കകം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിന് എ.ജിയെ ചുമതലപ്പെടുത്തി.

വിധിപ്പകർപ്പ് പഠിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം. കോടതിവിധി പുറത്തുവന്ന ഉടൻ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിയും പരാജയവും ആണെന്ന് ആരോപിച്ച് മതസംഘടനകളും രാഷ്ട്രീയ നേതൃത്വവും രംഗത്തുവന്നത് സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും കോടതി വിധി പിടിവള്ളിയാക്കി സർക്കാരിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.

പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്പകർപ്പിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു. കൃത്യമായ തെളിവുകൾ കൊണ്ട് ഭദ്രമായ കേസിൽ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്.അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിൻ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖിൽ എന്നിവരെ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വിട്ടയച്ചത്. പൊലീസ് നീതിപൂർവ്വകമായ അന്വേഷണം നടത്തിയില്ലെന്നും പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ജഡ്ജി കെ.കെ.ബാലകൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി- എ.ജി കൂടിക്കാഴ്ച

തിരുവനന്തപുരം: റിയാസ് മൗലവി കൊലക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. വേനലവധിക്ക് കോടതി പിരിയും മുമ്പ് അപ്പീൽ നൽകാൻ എ.ജിയോട് മുഖമന്ത്രി നിർദ്ദേശിച്ചു.

റി​യാ​സ് ​മൗ​ല​വി
കേ​സി​ൽ​ ​അ​പ്പീൽ
ന​ൽ​കും​:​ ​മ​ന്ത്രി​ ​രാ​ജീ​വ്

കൊ​ച്ചി​:​ ​കാ​സ​ർ​കോ​ട് ​പ​ഴ​യ​ചു​രി​യി​ൽ​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​റി​യാ​സ് ​മൗ​ല​വി​യെ​ ​കു​ത്തി​ക്കൊ​ന്ന​ ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​ ​വെ​റു​തേ​ ​വി​ട്ട​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യു​ടെ​ ​വി​ധി​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കു​മെ​ന്ന് ​നി​യ​മ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്.​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പും​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​പ്രോ​സി​ക്യൂ​ഷ​നും​ ​ഇ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ച​താ​യും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
വി​ധി​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​അ​സാ​ധാ​ര​ണ​വും​ ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്ന​തു​മാ​ണ്.​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ശ​രി​യാ​യ​ ​രീ​തി​യി​ലാ​ണ് ​ഇ​ട​പെ​ട്ട​ത്.​ ​ശി​ക്ഷി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ചു​രു​ങ്ങി​യ​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി.​ 90​ ​ദി​വ​സ​ത്തി​ന​കം​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചു.​ ​ഡി.​എ​ൻ.​എ​ ​ഉ​ൾ​പ്പെ​ടെ​ ​ശാ​സ്ത്രീ​യ​ ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കി.​ ​പ്ര​തി​ക​ൾ​ ​പോ​ലും​ ​ഉ​ന്ന​യി​ക്കാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​കോ​ട​തി​വി​ധി​യു​ടെ​ ​ഭാ​ഗ​മാ​യ​ത് ​അ​സാ​ധാ​ര​ണ​മാ​ണ്.​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ശ​രി​യാ​യ​ ​രീ​തി​യി​ലാ​ണ് ​ഇ​ട​പെ​ട്ട​തെ​ന്ന് ​റി​യാ​സ് ​മൗ​ല​വി​യു​ടെ​ ​കു​ടും​ബ​വും​ ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​യും​ ​പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.​ ​വി​ചാ​ര​ണ​ ​ന​ട​ക്കു​മ്പോ​ൾ​ ​ഏ​ഴു​ ​വ​ർ​ഷം​ ​പ്ര​തി​ക​ളെ​ ​ജ​യി​ലി​ലി​ടാ​നാ​യ​ത് ​ചെ​റി​യ​ ​കാ​ര്യ​മ​ല്ല.​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​സ്വീ​ക​രി​ച്ച​ ​ക​ർ​ക്ക​ശ​ ​നി​ല​പാ​ട് ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​വ​ർ​ഗീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മൗ​ല​വി​ ​വ​ധ​ക്കേ​സ്:
മു​ഖ്യ​മ​ന്ത്രി
പ്ര​തി​ക​രി​ക്ക​ണം​-​ ​ഹ​സൻ

തി​രു​വ​ന​ന്ത​പു​രം​:​ ​റി​യാ​സ് ​മൗ​ല​വി​ ​വ​ധ​ക്കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും​ ​ഏ​ക​പ​ക്ഷീ​യ​വു​മാ​ണെ​ന്ന് ​കോ​ട​തി​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പൊ​ലീ​സി​നും​ ​പ്രോ​സി​ക്യൂ​ഷ​നു​മു​ണ്ടാ​യ​ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​എം.​ഹ​സ​ൻ.​ ​ബി.​ജെ.​പി​യും​ ​സി.​പി.​എ​മ്മും​ ​ത​മ്മി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ര​ഹ​സ്യ​ ​ബാ​ന്ധ​വ​ത്തി​ൽ​ ​സം​ഘ​പ​രി​വാ​റു​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​ണ്ടാ​ക്കി​യ​ ​ഇ​ട​പാ​ടി​ന്റെ​ ​ഭാ​ഗ​മാ​യാ​ണോ​ ​പ്ര​തി​ക​ളെ​ ​വി​ട്ട​യ​യ്ക്കാ​ൻ​ ​ഇ​ട​യാ​ക്കി​യ​ത്.