ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ റെക്കാർഡ് നേട്ടം കൈവരിച്ചു. 20-20 ( ട്വന്റി ട്വന്റി ) ഭൂമിയുള്ള ഭവന രഹിതർക്ക് ഭവനം നൽകുന്ന ലൈഫ് പദ്ധതിയിൽ 91 പേരുടെ വീട് പൂർത്തീകരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് ഭവനം നൽകിയ പഞ്ചായത്ത് എന്ന ബഹുമതി ഉദുമ നേടി. 111 ഗുണഭോക്താക്കൾ ആണ് എഗ്രിമെന്റിൽ ഒപ്പ് വെച്ചിട്ടുള്ളത്. അതിദരിദ്രർ - 3, ഫിഷറീസ് -11, പട്ടികജാതി -14, പട്ടികവർഗ്ഗം -1, ജനറൽ -82 എന്നിങ്ങനെയാണ് എഗ്രിമെന്റ് ചെയ്തിട്ടുള്ളവർ. ആകെ 111 പേരാണ് ഒപ്പ് വച്ചിട്ടുളത്. ബാക്കിയുള്ള എല്ലാവരുടെയും വീട് അധികം വൈകാതെ പൂർത്തീകരിക്കുമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ പറഞ്ഞു.