കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടന്ന അഭിഭാഷക, അഭിഭാഷക ക്ലർക്ക് കൂട്ടായ്മ ജില്ലാ കൺവെൻഷൻ ഹൊസ്ദുർഗ്ബാങ്ക് ഹാളിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി വാഗ്ദാനങ്ങൾ മാത്രമാണെന്നും, കോപ്പറേറ്റ് സംരക്ഷണനയം തിരുത്തുന്നതിനും, മതേതരത്വംഉറപ്പാക്കുന്നതിനും, നീതിപൂർണ്ണമായ ജനാധിപത്യ സംരക്ഷണത്തിനും ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്നും അതിന് മുഴുവൻ ആളുകളും പ്രവർത്തിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എ. ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, എ.ഐ.എൽ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി. അപ്പുക്കുട്ടൻ, സി.കെ ശ്രീധരൻ, വി. സുരേഷ് ബാബു, സി. ഷുക്കൂർ, പി. രമദേവി, എം. ശ്യാമളദേവി, രേണുക ദേവി, സി. രവി എന്നിവർ സംസാരിച്ചു. പി. വേണുഗോപാലൻ സ്വാഗതവും പി. സിന്ധു നന്ദിയും പറഞ്ഞു