sangamam
പൂർവ വിദ്യാർത്ഥി സംഗമം കെ.വി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ "ഒരുവട്ടം കൂടി " പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളിൽ പഠിച്ച നിരവധി പേർ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തി. പഴയ പാഠപുസ്തകങ്ങളിലെ കവിതകളും പ്രാർത്ഥനയുമെല്ലാം ഓർത്തെടുത്ത് പാടി. അദ്ധ്യാപകനും വിക്ടേഴ്സ് ചാനൽ അവതാരകനുമായ വിനയൻ പിലിക്കോട് മോഡറേറ്ററായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടർ കെ.വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി കമലാക്ഷൻ അദ്ധ്യക്ഷനായി. ഫ്ലവേഴ്സ് ചാനൽ മ്യൂസിക്കൽ വൈഫ് ഫൈനലിസ്റ്റ് അമൃത, ദേശീയ കായികതാരം അനുപ്രിയ മുഖ്യാതിഥികളായി. വി.കെ രതീശൻ, ടി.വി വിനോദ്, ടി. രാജീവൻ, നാരായണൻ, ദിനേശ് കുമാർ തെക്കുമ്പാട്, അബ്ദുൾ ജബ്ബാർ, മുരളീധരൻ, നാസർ നങ്ങാരത്ത്, പി. പ്രസാദ് സംസാരിച്ചു. സി.കെ ഹരീന്ദ്രൻ സ്വാഗതവും ബ്രിജേഷ് കുമാർ നന്ദിയും പറഞ്ഞു.