ഏഴിലോട്: തണൽ വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാ ഡോക്യൂമെന്ററി സംവിധായകനും നിർമ്മാതാവും ഫോക്‌ലോർ അക്കാഡമി ഡോക്യുമെന്ററി അവാർഡ് ജേതാവുമായ എം. സുകുമാർജി നിർവ്വഹിച്ചു. നിത്യജീവിതവുമായി ബന്ധപ്പെടുത്തി ആർജ്ജിക്കുന്ന അറിവിന് മാത്രമേ നിലനില്പുള്ളൂവെന്നും അറിവ് ആർജ്ജിക്കുമ്പോൾ ഇന്ദ്രിയങ്ങൾക്ക് വേദ്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിമംഗലം ലോഹ്യാ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ നാൽപ്പത് കുട്ടികളും അറുപത് രക്ഷിതാക്കളും മറ്റ് അഭ്യുദയകാംക്ഷികളും പങ്കെടുത്തു. വിജ്ഞന കേന്ദ്രം ഡയരക്ടർ വി.വി. സുരേഷ് പദ്ധതി വിശദീകരിച്ചു. ഭാസ്‌ക്കരൻ വെള്ളൂർ, കെ.വി ദാമോദരൻ, സജീവ് മൈലഞ്ചേരി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി കെ. സോമരാജൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസെടുത്തു. രണ്ടുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. സാധാരണ പാഠ്യവിഷയങ്ങളിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി കുട്ടികളിലെത്തിക്കുകയാണ് ലക്ഷ്യം.