തൃക്കരിപ്പൂർ: കോൺഗ്രസിന്റെ വിജയത്തിലൂടെ മാത്രമേ കേന്ദ്രത്തിലെ വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറന്തള്ളാൻ മതേതര ഭാരതത്തിന് കഴിയുകയുള്ളൂവെന്ന് മുസ്ലീം ലീഗ് നേതാവും യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃക്കരിപ്പൂർ ടൗണിൽ പ്രിയദർശിനി മന്ദിരത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ജി.സി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, വൺഫോർ അബ്ദുൾ റഹിമാൻ, കെ.പി കുഞ്ഞിക്കണ്ണൻ, വി.കെ.പി ഹമീദലി, ഹക്കീം കുന്നിൽ, അഡ്വ. കെ.കെ രാജേന്ദ്രൻ, കെ.വി ഗംഗാധരൻ, ടി.വി ഉമേശൻ, പി കുഞ്ഞിക്കണ്ണൻ, ടി.സി.എ റഹ്മാൻ, കെ.പി പ്രകാശൻ, മാമുനി വിജയൻ, കെ.വി സുധാകരൻ, സത്താർ വടക്കുമ്പാട് എന്നിവർ പ്രസംഗിച്ചു.