unnithan-
രാജ്‌മോഹൻ ഉണ്ണിത്താൻ പുതുപ്പള്ളിയിൽ

കാസർകോട്: ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ് നമിച്ച് കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. മൂന്നാം തിയ്യതി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ പ്രചരണത്തിന് മേൽനോട്ടം വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടി രാജ്മോഹൻ ഉണ്ണിത്താൻ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയത്.

ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവുമായും വലിയ സ്നേഹ ബന്ധമാണ് തനിക്കുള്ളതെന്നും പല പ്രതിസന്ധികളിലും പരസ്പരം ഒരുമിച്ച് നിന്നു പ്രവർത്തിച്ചിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. തിരക്കുകൾക്കിടയിലും അദ്ദേഹത്തിനരികിലെത്തി അനുഗ്രഹം വാങ്ങണമെന്ന് മനസ്സ് മന്ത്രിച്ചതിനാലാണ് പത്രിക നൽകുന്നതിന് മുമ്പുതന്നെ പുതുപ്പള്ളിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടെയാണ് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കരികിൽ രാജ്മോഹൻ ഉണ്ണിത്താൻ എത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.