
നീലേശ്വരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാതല സഹവാസ ക്യാമ്പ് സമാപിച്ചു. സംഘടനാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് മുൻ ജനറൽ സെക്രട്ടറി വി.വി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നാളിതുവരെയുള്ള കഥാജാഥാ അനുഭവങ്ങളെ കോർത്തിണക്കി കലാസന്ധ്യ എന്ന പരിപാടിയും ചോദിക്കൂ പറയാം എന്ന പേരിൽ ഓപ്പൺ ഫോറവും നടന്നു. രണ്ടാം ദിവസം കെ.പി പ്രദീപ് കുമാർ, ലിഖിൽ സുകുമാരൻ, എ.എം ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു. തുടർന്ന് ഭാവിപ്രവർത്തന രേഖ അവതരണത്തിനും ക്യാമ്പ് അവലോകനത്തിനും ശേഷം സമാപിച്ചു. പപ്പൻ കുട്ടമത്ത്, കെ.കെ രാഘവൻ, പി. കുഞ്ഞിക്കണ്ണൻ, യു. ഉണ്ണിക്കൃഷ്ണൻ, പി.യു ചന്ദ്രശേഖരൻ, വി. മധുസൂദനൻ, വി. ഗോപി എന്നിവർ നേതൃത്വം നൽകി.