ldf
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുക എം.വി കൃഷ്ണൻ കൈമാറുന്നു.

ചെറുവത്തൂർ: എൽ.ഡി.എഫ് കാസർകോട് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുക ജന്മനാട് നൽകി. സി.പി.എം ക്ലായിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കോം എ.കെ.ജി മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകൻ എം.വി കൃഷ്ണൻ സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന് തുക കൈമാറി. കെ.വി ഗംഗാധരൻ അദ്ധ്യക്ഷനായി. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സാബു അബ്രഹാം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. രാജു സ്വാഗതം പറഞ്ഞു.