കോഴിക്കോട്: വനിതകളേ വരൂ..നമുക്കൊരു യാത്ര പോവാം. ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ. മാർച്ച് എട്ട് മുതൽ 15 വരെ താത്പര്യമുള്ള വനിതകളുടെ സംഘങ്ങൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്താം. നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ,വണ്ടർലാ, ഗവി സൈലന്റ് വാലി, വാഗമൺ തുടങ്ങിയ പാക്കേജുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ, കൂടുതൽ വനിതകൾ പുത്തൻ സ്ഥലങ്ങളുടെ ആശയങ്ങളുമായി സമീപിച്ചാൽ അവിടേക്കും ട്രിപ്പുകൾ സജ്ജീകരിക്കും.

 വനിതാദിനത്തിൽ സ്‌പെഷ്യൽ

വനിതാദിനത്തിൽ സ്ത്രീകൾക്കായി വണ്ടർലാ, ജാനകിക്കാട്-പെരുവണ്ണാമൂഴി-കരിയാത്തൻ പാറ, വാഗമൺ-കുമളി സ്‌പെഷ്യൽ ട്രിപ്പുകളുണ്ടാവും. നിരക്കിളവോടെയാണ് ട്രിപ്പ് ഒരുക്കുന്നത്.

 വണ്ടർലാ പാക്കേജ് - 1935 (യാത്രാ നിരക്കും, എൻട്രി നിരക്കും ഉൾപ്പടെ)

രാവിലെ 4ന് പുറപ്പെട്ട് 6ന് തിരിച്ചെത്തും

 ജാനകിക്കാട്-പെരുവണ്ണാമൂഴി-കരിയാത്തൻ പാറ - 360

രാവിലെ 4ന് പുറപ്പെട്ട് 6ന് തിരിച്ചെത്തും

 വാഗമൺ-കുമളി - 4430(ഭക്ഷണം, യാത്ര, താമസം)

മൂന്ന് ദിവസത്തെ യാത്ര

 ബുക്കിംഗിന് : കെ.എസ്.ആ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ

9846 100728
9544477954
99617 61708