kunnamangalamnews
കേരള സര്‍വ്വോദയ സംഘം കൂഴക്കോട് പോളി യൂണിറ്റിന് വേണ്ടി നിര്‍മ്മിച്ചു നല്‍കിയ ശുചിമുറിയുടെ ഉദ്ഘാടനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിക്കുന്നു

ചാത്തമംഗലം: കേരള സർവ്വോദയ സംഘം കൂഴക്കോട് പോളി യൂണിറ്റിന് വേണ്ടി നിർമ്മിച്ചു നൽകിയ ശുചിമുറിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് ശുചിമുറി നിർമ്മിച്ചത്. ഭൂമി വിട്ടു നൽകിയ പി.കെ നമ്പൂതിരിയുടെ ഫോട്ടോ അനാഛാദനവും എം.എൽ.എ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സർവ്വോദയ സംഘം പ്രസിഡന്റ് യു.രാധാകൃഷ്ണൻ, ഗുണഭോക്തൃ സമിതി കൺവീനർ സി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ സ്വാഗതവും എം.സുനിത നന്ദിയും പറഞ്ഞു.