ദേവർകോവിൽ: കെ.വി.കെ.എം.എം യു.പി സ്കൂളിന്റെ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകരായ ആർ.രാജീവൻ,ഡൊമനിക് സി.കളത്തൂർ എന്നിവർക്കുള്ള യാത്രയയപ്പും കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപകൻ വി. നാസർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.പി. ജംഷീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വാർഷിക സപ്ലിമെന്റിന്റെ കവർ പ്രകാശനം സച്ചിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ.അഷ്റഫ് ഏറ്റുവാങ്ങി. പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി.ഉപഹാരസമർപ്പണം മാനേജർ കെ.പി. കുഞ്ഞമ്മദ് നടത്തി. വിദ്യാർത്ഥികളെ ആദരിച്ചു. ടി.എച്ച്. അഹമ്മദ്, കെ.കെ. ഹാരിസ്, കെ.ടി. അബൂബക്കർ മൗലവി, കുമ്പളം കണ്ടി അഹമ്മദ്, ഒ. രവീന്ദ്രൻ,പള്ളത്തിൽ അഷ്റഫ്, ലീന കെ.ടി, എം.കെ. അൻവർ,പി.കെ. സണ്ണി എന്നിവർ സംസാരിച്ചു.