മുക്കം: കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ 60ാം വാർഷികം"വൈഖരി -2024" ആഘോഷിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രകാശൻ കോരല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒളകര, ജില്ലപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വി.പി.ജമീല, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി,ശാന്തദേവി മൂത്തേടത്ത്, ജിജിത സുരേഷ്, മുക്കം മുഹമ്മദ്, സ്കൂൾ പ്രധാനാധ്യാപിക എം.പി. ഷൈന, മാനേജർ എ.സലീന , കെ.വി.ജോസഫ്, ഇ.പി.അജിത്ത് , അഷ്‌റഫ് തച്ചാറമ്പത്ത് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപിക പി.കെ.റസിയാബീഗത്തെ ആദരിച്ചു.