ggg
കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്

കോഴിക്കോട്: കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ജില്ലാ പ്രാദേശിക കേന്ദ്രത്തിൽ നവീകരിച്ച

പുസ്‌തകശാല 5ന് സാസ്കാരിക മന്ത്രി സജി ചെറിയാൻ ഉ്ദാഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പി.കേശവമേനോൻ ഹാളിൽ പുസ്‌തകപ്രകാശനം, ഏകദിന സെമിനാർ, പുസ്‌തകോത്സവം എന്നിവ നടക്കും. ഡോ. ബിന്ദു ഡി. രചിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സമാസപഠനം വ്യാകരണഗ്രന്ഥം മന്ത്രി സജി ചെറിയാൻ മേയർ ഡോ.ബീനാ ഫിലിപ്പിന് നൽകി പ്രകാശനം ചെയ്യും. എം.എൽ.എ. അഹമ്മദ് ദേവർകോവിൽ ആദ്ധ്യക്ഷത വഹിക്കും. 'ആധുനികവ്യവഹാരവും മലയാളവ്യാകരണവും' വിഷയത്തിൽ സെമിനാർ നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് പുസ്‌തകശാലയിൽ നടക്കുന്ന പുസ്‌തകോത്സവത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്‌തകങ്ങൾ 20 മുതൽ 70ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാകും.