dddd
കെ.എസ്.എസ്.പി.യു

കോഴിക്കോട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം 5,6 തിയതികളിൽ നന്മണ്ട ബ്ലോക്കിലെ കാക്കൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈത്താങ്ങ് പദ്ധതിയിൽ 445 പേർക്ക് 3139500 രൂപ ഈ വർഷം പെൻഷനായി നൽകും. അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.പി. സുനിൽകുമാർ, സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ, ജില്ലാ പ്രസിഡന്റ് കെ.വി ജോസഫ്, ജില്ലാ സെക്രട്ടറി കെ.പി ഗോപിനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം അപ്പുക്കുട്ടി, ജില്ലാ ജോയിൻ സെക്രട്ടറി അശോകൻ കൊടക്കാട് എന്നിവർ പങ്കെടുത്തു.