മുക്കം: കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി ഇഖ്റ ഹോസ്പിറ്റൽ മലബാർ ഗോൾഡ് സ്നേഹസ്പർശം എന്നിവയുടെ സഹകരണത്തോടെ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ഇരുനൂറോളം പേർ പങ്കെടുത്തു. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ. കെ. ആലിഹസ്സൻ അദ്ധ്യക്ഷതവഹിച്ചു. ഡോ. തീർത്ഥ,പി. കെ. അബ്ദുൽ ഖാദർ, മുഹമ്മദ് കക്കാട് ,സമാൻ ചാലൂളി ,എം.എ.സൗദ, എം.ടി. സെയ്ത് ഫസൽ ,എ. കെ. സാദിഖ്, വി .പി. ഉമ്മർ, ഗസീബ് ചാലൂളി ,നടുക്കണ്ടി അബൂബക്കർ, റീന പ്രകാശ് എന്നിവർ പ്രസംഗിച്ചു. ടി .എം. ജാഫർ , എൽ.കെ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.