news
പടം :സയാഹ ധർണ്ണ പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വിലക്കയറ്റത്തിന്നെതിരെ വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയത്ത് മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരൻ അദ്ധ്യ ക്ഷത വഹിച്ചു. കെ.സി. ബാബു, ടി.വി.കുഞ്ഞിക്കണ്ണൻ, കെ.കെ.അബ്ദുള്ള, സി.എം. കുമാരൻ,സി.കെ.ശ്രീധരൻ , പി. സത്യൻ, അഡ്വ. ഹബീബ്, എ.കെ.രാജീവൻ, നൊച്ചാട് അമ്മത് , തായന ബാലാമണി, അനിഷ പ്രദീപ്, എം.പി. കുഞ്ഞിക്കണ്ണൻ, എ.കെ.ലീല, കെ.വി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പി.പി.സുധീഷ് , കെ.കെ.രജീഷ്, പുതിയേടത്ത് പവിത്രൻ , മന്നത്ത് ചന്ദ്രൻ ,എം.സി. ഷാജി നേതൃത്വം നൽകി.