മുക്കം : പി.എം.എ.വൈ - ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭ വീട് അനുവദിച്ച ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. ഇ.സത്യനാരായണൻ,എം.മധു എന്നിവർ സംസാരിച്ചു. 600 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. വേഗത്തിൽ തറനിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെയും കരാറുകാരെയും ആദരിച്ചു. വിയറ്റ്നാം ഏർലി പ്ലാവിൻ തൈകൾ വിതരണം ചെയ്തു. കുടുംബം - താളവും താളഭംഗവും, കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ വീട് നിർമ്മാണം പൂർത്തിയാക്കാം എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. രംഗശ്രീ കലാവേദി 'സ്വപ്ന വീട്' എന്ന നാടകം അവതരിപ്പിച്ചു.