നാദാപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മിറ്റി കല്ലാച്ചിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, അഡ്വ. എ. സജീവൻ, അഡ്വ.കെ.എം. രഘുനാഥ്, വി.വി. റിനീഷ്, രവീഷ് വളയം, റിജേഷ് നരിക്കാട്ടേരി, യു.കെ. വിനോദ് കുമാർ, കെ. ചന്ദ്രൻ, എരഞ്ഞിക്കൽ വാസു, കോടികണ്ടി മൊയ്തു, വത്സലകുമാരി, കെ.പ്രേമദാസ്, മഹമൂദ്, സി.പി. മുകുന്ദൻ, വി. കെ. അസൂട്ടി, ഫായിസ് ചെക്യാട്, വള്ളിൽ അബ്ദൂള്ള, രജീഷ് വി.കെ, പി.കെ. അബ്ദുള്ള, എം.കെ. സൂബൈർ, സൂശാന്ത് വളയം, സുനി കാവുന്തറ എന്നിവർ നേതൃത്വം നൽകി.