img20240303
മുക്കം തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം കൊടിയേറുന്നു

മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം കൊടിയേറി. നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി മാവത്തടത്തിൽ നാരായണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. അഗസ്ത്യൻ മുഴി തിരുവഞ്ചുഴി ദേവീക്ഷേത്രത്തിൽ നിന്ന് സന്ധ്യയക്ക് ദീപാരാധനയ്ക്കു ശേഷം താലപൊലി, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങൾ, നാദസ്വരം, തെയ്യം, അമ്പല കാവടി, പൂ കാവടി എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച വരവാഘോഷം മുക്കം നഗരത്തിലൂടെ ക്ഷേത്രസന്നിധിയിയത്തിയിലെത്തി.

കൊടിയേറ്റത്തിനും അനുബന്ധ ചടങ്ങുകൾക്കും ഉത്സവ കമ്മിറ്റി ഭാരവാഹികളായ സുകുമാരൻ ഇരൂൾ കുന്നുമ്മൽ, വിജയൻ നടുതൊടികയിൽ, കെ.കെ.ചന്ദ്രൻ ,ക്ഷേത്രസമിതി ഭാരവാഹികളായ രാജേശൻ, യു.കെ.ശശിധരൻ, പ്രകാശൻ തറോംകണ്ടിയിൽ, മാതൃസമിതി ഭാരവാഹികളായ മിനി മോഹനൻ, ഷിജി പ്രേംനാഥ്, ലിൻഷ അജയഘോഷ് എന്നിവർ നേതൃത്വം നൽകി. ഏഴു ദിവസത്തെ ഉത്സവം വെള്ളിയാഴ്ച വിവിധ ദേശങ്ങളുടെ വരവാഘോഷം, ഭജന, അരങ്ങേറ്റം, ഡാൻസ്, തിരുവാതിര കളി, ഗാനമേള, നാടകം, കരിമരുന്ന് കലാപ്രകടനം എന്നിവയൊടെ സമാപിക്കും.