1
photo

 ജില്ലയിൽ 206 കേന്ദ്രങ്ങൾ

 കൂടുതൽ കുട്ടികൾ - കൊടുവള്ളി എളേറ്റിൽ എം.ജി.എച്ച്.എസ്.എസ് - 1034

കുറവ് പറയഞ്ചേരി ജി.വി.എച്ച്.എസ്.എസ്- 6

കോഴിക്കോട്: വേനൽച്ചൂടിനെ വെല്ലുന്ന പരീക്ഷാച്ചൂടുമായി ജില്ലയിലെ 43,811 വിദ്യാർത്ഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ജില്ലയിൽ 206 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്.

2500 വിദ്യാർത്ഥികൾ സ്ക്രൈബ് സഹായത്തോടെ പരീക്ഷ എഴുതും. നാല് കുട്ടികൾ പ്രൈവറ്റ് ആയും പരീക്ഷയെഴുതും. വടകരയിൽ രണ്ട് ടെക്നിക്കൽ സ്കൂൾ കേന്ദ്രങ്ങളുമുണ്ട്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 23 ന് പൂർത്തിയായിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിദ്യാഭ്യാസ ജില്ല തിരിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഓരോ ദിവസത്തെയും ചോദ്യപേപ്പർ ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

 കോഴിക്കോട് വിദ്യാഭ്യാസ ജില്ല

72 കേന്ദ്രങ്ങൾ- 12,575 വിദ്യാർത്ഥികൾ

കൂടുതൽ- ഫറോക്ക് ജി.വി.എച്ച്.എസ്.എസ്

കുറവ്- പറയഞ്ചേരി ജി.വി.എച്ച്.എസ്

 താമരശ്ശേരി വിദ്യാഭ്യാസ ജില്ല

72 കേന്ദ്രങ്ങൾ 12,174 വിദ്യാർത്ഥികൾ

കൂടുതൽ - എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്

കുറവ്- കല്ലുരുട്ടി അൽ ഇർഷാദ് എച്ച്.എസ്

 വടകര വിദ്യാഭ്യാസ ജില്ല

62 കേന്ദ്രങ്ങൾ - 16,062 വിദ്യാർത്ഥികൾ

കൂടുതൽ- മേമുണ്ട എച്ച്.എസ്.എസ്

കുറവ്-കൊയിലാണ്ടി ജി.ആർ.എഫ്.ടി.എച്ച്.എസ്.എസ്

വേനൽച്ചൂടിൽ പതറരുത്
ഇത്തവണ പരീക്ഷകൾ രാവിലെ ആയതിനാൽ വേനൽച്ചൂടിനെ പേടിക്കേണ്ടെന്നാണ് അധികൃതർ പറയുന്നത്. മിക്ക പരീക്ഷകളും 12 ഓടെ അവസാനിക്കും. രാവിലെ 9.30ന് ഒന്നാം ഭാഷയോടെയാണ് പരീക്ഷ ആരംഭിക്കുക. 25 ന് സാമൂഹ്യശാസ്ത്രത്തോടെ അവസാനിക്കും. പരീക്ഷ സുഗമമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും തയ്യാറായിട്ടുണ്ട്. പരീക്ഷാഹാളിൽ വായു സഞ്ചാരം ഉറപ്പാക്കും. എല്ലാ ഹാളി​ന്റെയും പുറത്ത് കുടിവെള്ളമുണ്ടാകും. കുട്ടികൾക്ക് ബോട്ടിലുകളിൽ കുടിവെള്ളം കൊണ്ടുവരാം.പനിയും മറ്റ് അസുഖങ്ങളും ഉള്ളവർക്ക് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞതിനു ശേഷം ഉച്ചസമയത്തുള്ള കനത്ത ചൂട് ഒഴിവാക്കാൻ പെട്ടെന്ന് തന്നെ വീട്ടിൽ എത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.