img20240303
സണ്ണി വെള്ളാഞ്ചിറ

മുക്കം: സി.പി.ഐ പ്രാദേശിക നേതാവ് തോട്ടുമുക്കം വെള്ളാഞ്ചിറ വി.എ.സണ്ണി(ആഗസ്തി 58) നിര്യാതനായി. കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ, സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്, എ.ഐ.എസ് എഫ് ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .പരേതരായ ആഗസ്തിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ലൗലി (സെക്രട്ടറി, തോട്ടുമുക്കം ക്ഷീരോത്പാദക സഹകരണസംഘം). മക്കൾ: അഖിൽ അഗസ്റ്റിൻ (കൊച്ചിൻ ഷിപ്പ് യാർഡ്), അലീന അഗസ്റ്റിൻ, ആതിര അഗസ്റ്റ്യൻ . സഹോദരങ്ങൾ: വി. എ. സബാസ്റ്റ്യൻ (സി.പി.ഐ കോഴിക്കോട് ജില്ലകമ്മിറ്റി അംഗം), തോമസ് (ബേബി), മേരി തോമസ്, ഫിലോമിന, ബിനി ഷാജി, പരേതയായ ബിൻസി. ഇന്ന് രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനവും മൂന്നിന് തോട്ടുമുക്കം ചർച്ചിൽ സംസ്കാരവും നടക്കും.