കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ആരോഗ്യ കേരളം ഡി.പി.എം ഡോ. ഷാജി സി.കെ. പോളിയോ ദിന സന്ദേശം നൽകി. ഡെപ്യൂട്ടി ഡി.എച്ച്.എസ് ഡോ. ബിപിൻലാൽ അവലോകനം നടത്തി. സ്കൂൾ കുട്ടികൾ ബാൻ്റ് മേളവും ബി.എം.എച്ച് നഴ്സിംഗ് കോളേജ് കോഴിക്കോടിൻ്റെ ഫ്ലാഷ് മോബും നടത്തി. ചൈത്ര വിജയൻ, സതി കിഴക്കയിൽ, കെ. അഭിനീഷ്, ഷിബാ ശ്രീധരൻ, എം.പി. മൊയ്തീൻ കോയ, അതുല്യ ബൈജു, എച്ച്.എസ്. ജോയ് തോമസ്, പി.എച്ച്.എൻ.എസ് സ്വപ്ന കെ.വി, ഷീബ കെ ജെ, ഡോ. സചിൻ ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ . നന്ദി പ്രസംഗം നടത്തി.