കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുവാനും ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. പദ്ധതികളുടെ നിർവഹണത്തിന്റെ പുരോഗതികൾചർച്ചയായി. ഭരണാനുമതി ലഭ്യമായ പദ്ധതികൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു. വിവിധ വികസന പ്രവൃത്തികളുടെ പുരോഗതിയെ സംബന്ധിച്ചും അവലോകനം നടത്തി. അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.