1
photo

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ റോഡുകൾക്ക് 4.1 കോടി രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. തിരുവമ്പാടി -പുന്നക്കൽ -ഓളിക്കൽ റോഡിന് രണ്ട് കോടി 50 ലക്ഷം രൂപയും തിരുവമ്പാടി - കൂടരഞ്ഞി റോഡിനു 1.6 കോടിയുമാണ് അനുവദിച്ചത്. പുന്നക്കൽ -ഓളിക്കൽ റോഡിൽ കലുങ്കുകൾ, ഡ്രെയിനേജ് എന്നിവ നിർമിച്ച് വീതി കൂട്ടി ടാർ ചെയ്യുന്നതിനും തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ ചവലപ്പാറ മുതൽ കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തിക്കുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചത്. ടെണ്ടർ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായി എം.എൽ.എ പറഞ്ഞു.