1
photo

കൊയിലാണ്ടി: നഗരസഭയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ നഗരസഭ ദിശ - സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച സേവ് ഹെൽത്ത് ആൻഡ് ഹാപ്പി സ്കൂളിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നിർവഹിച്ചു. സി. പ്രജില അദ്ധ്യക്ഷത വഹിച്ചു.

നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉയരം, തൂക്കം, ബി.പി. ഷുഗർ, ഹിമോഗ്ലോബിൻ ടെസ്റ്റുകൾ നടത്തി രോഗാവസ്ഥ തിരിച്ചറിയുകയും തുടർചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം. വാർഡ് കൗൺസിലർമാരായ വത്സരാജ് കേളോത്ത്, പ്രജിഷ , ചന്ദ്രിക, എച്ച്.ഐ. രാജേഷ് എന്നിവർ പ്രസംഗിച്ചു. ർ