amal

കൊയിലാണ്ടി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ അതിക്രൂരമായി മർദ്ദിച്ചതിന് സമാനമായി കൊയിലാണ്ടിയിലെ കോളേജിലും വിദ്യാർത്ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമർദ്ദനമേറ്റു. കോളേജിലെ ബി.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥി സി.ആർ. അമലിനാണ് മർദ്ദനമേറ്റത്. അമലിന്റെ മൂക്കിന്റെ പാലം തകർന്നു. സംഭവത്തിൽ കോളേജിലെ നാല് എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കൊയിലാണ്ടി പൊലീസ് കേസെടുത്തു

എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ ആർ.അഭയ് കൃഷ്ണ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ്, നേതാക്കളായ നവജ്യോത്, അഭിനന്ദ് എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അമലിനെ കോളേജിനടുത്തുള്ള വീട്ടിൽ വിളിച്ച് വരുത്തി ഇരുപത്തഞ്ചോളംവരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. നേരത്തെ കോളേജിൽ നടന്ന ഒരു സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു മർദ്ദനം. എന്നാൽ, സംഘർഷവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമൽ പറഞ്ഞു.

അവശനായ അമലിനെ മർദ്ദകസംഘം തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നാണ് ആശുപത്രിയിൽ സംഘത്തിലുള്ളവർ വ്യാജവിവരം നൽകി. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയും എസ്.എഫ്.ഐക്കാരത്തി ബൈക്ക് അപകടമാണെന്ന് ഡോക്ടറോട് പറഞ്ഞു.

വൈകിട്ട് വീട്ടിലെത്തിയപ്പോൾ വേദന അസഹ്യമായി. തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുകാരോട് വിവരം പറഞ്ഞതനുസരിച്ച് പിതാവ് പയ്യോളി വില്ലേജ് ഓഫീസർ എ.വി. ചന്ദ്രൻ പൊലീസിലും കോളേജ് പ്രിൻസിപ്പിലിനും ശനിയാഴ്ച പരാതി നൽകി. തുടർന്നാണ് കേസെടുത്തത്. എന്നാൽ സംഭവം ശനിയാഴ്ച അമലിന്റെ പിതാവ് വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഉടൻ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണം:
കേ​സ് ​സി.​ബി.​ഐ​ക്ക്
വി​ട​ണ​മെ​ന്ന് ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ ​സി​ദ്ധാ​ർ​ത്ഥി​നെ​ ​മൃ​ഗീ​യ​മാ​യി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സ് ​സി.​ബി.​ഐ​ക്ക് ​കൈ​മാ​റ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൂ​ക്കോ​ട് ​ക്യാ​മ്പ​സി​ൽ​ ​നി​ന്ന് ​പു​റ​ത്തു​വ​രു​ന്ന​ത് ​ഞെ​ട്ടി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളാ​ണ്.

ഡീ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​കൊ​ടും​ക്രൂ​ര​ത​യ്ക്ക് ​കൂ​ട്ടു​നി​ന്ന​ത് ​അ​തീ​വ​ ​ഗൗ​ര​വ​ത​ര​മാ​ണ്.​ ​കൊ​ല​യാ​ളി​ക​ൾ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​ക്ക​ളാ​ണെ​ന്ന് ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും​ ​രാ​ഷ്ട്രീ​യ​ ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ​ര​സ്യ​മാ​യി​ ​പ്ര​തി​ക​രി​ച്ച​ത്.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ജി​ല്ല​യി​ലെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.

ക്രൂ​ര​പീ​ഡ​നം​ ​ഏ​റ്റ​താ​യി​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വ്യ​ക്ത​മാ​യി​ട്ടും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്ച​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​പൊ​ലീ​സി​ൽ​ ​നി​ന്ന് ​സ​ത്യ​സ​ന്ധ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല.​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ക​ളും​ ​ഗൂ​ഢാ​ലോ​ച​ന​യും​ ​ക​ണ്ടെ​ത്താ​ൻ​ ​അ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ​ക്ക് ​കൈ​മാ​റ​ണം.