fffffffffffffffffffff

 സി.ഒ.എ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്ന് മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ എം.എൽ.എ. സി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.

സമ്മേളന നഗരിയായ കോഴിക്കോട് തളി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാൾ പരിസരത്ത് അബൂബക്കർ സിദ്ദിഖ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് പ്രവീൺ മോഹൻ, എക്സിക്യുട്ടീവ് അംഗം ബിനു ശിവദാസൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജനും സാമ്പത്തിക റിപ്പോർട്ട് സംസ്ഥാന ട്രഷറർ പി.എസ്.സിബിയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി. എസ്. ജ്യോതികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നിസാർ കോയപറമ്പിൽ, പി.ബി.സുരേഷ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. വിജയകൃഷ്ണൻ, കെ.ഗോവിന്ദൻ, രാജ്മോഹൻ മാമ്പ്ര, പി.എസ്.രജനീഷ്, പ്രിജേഷ് അച്ചാണ്ടി, കെ.ബി.ബിജു കുമാർ, പി.പി.സുരേഷ് കുമാർ എന്നിർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ ഒ.ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. 306 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചർച്ച ഇന്നും തുടരും.