കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേഷ് തളി ക്ഷേത്രദർശനത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് മാറാട് ബലിദാനികൾക്ക് പുഷ്പാർച്ചന നടത്തി. അരയ സമാജം പ്രവർത്തകരെ കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. അരയ സമാജം നേതാക്കളായ എ. കരുണാകരൻ, എ.മനോജ്, ടി. പ്രജു എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. വൈകീട്ടോടെ മുതിർന്ന നേതാവ് അഹല്യാശങ്കറെ വീട്ടിൽ സന്ദർശിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ നഗരം ചുറ്റി റോഡ് ഷോ നടത്തി. മാറാട് നടന്ന ചടങ്ങിൽ ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, ഒബിസി. മോർച്ച ജില്ല പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, വൈസ് പ്രസിഡന്റ് സി.സാബുലാൽ, ജില്ല ഐ.ടി സെൽ കൺവീനർ പ്രബീഷ് മാറാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് എം. വിജിത്ത് എം. എന്നിവർ പങ്കെടുത്തു.