ing
മണിയൂർ കോൺഗ്രസ്സ് നൂറു വർഷങ്ങൾ എന്ന പുസ്തക പ്രകാശനം യുകെ കുമാരന് നല്കി ഡോ: പി.സരിൻ നിർവ്വഹിക്കുന്നു

വടകര: സാംസ്കാരിക സംഘടനയായ സബർമതി മണിയൂർ പ്രസിദ്ധീകരിച്ച മണിയൂരിലെ കോൺഗ്രസ് 100 വർഷങ്ങൾ എന്ന പുസ്തകം കെ.പി.സിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ഡോ.പി.സരിൻ പ്രകാശനം ചെയ്തു. കോൺഗ്രസാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവ സംഘടനയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ യു.കെ. കുമാരൻ ആദ്യപ്രതി ഏറ്റുവാങ്ങി. കാവിൽ.പി. മാധവൻ പുസ്തകം പരിചയപ്പെടുത്തി. പി.സി. ഷീബ, വി.എം. കണ്ണൻ , ബാബു ഒഞ്ചിയം, കുനിയിൽ ശ്രീധരൻ, മൂഴിക്കൽ ശ്രീധരൻ, വി.പി സർവ്വോ ത്തമൻ, ഇസ്മയിൽ ചില്ല, ബാബു മുതുവീട്ടിൽ എന്നിവർ സംസാരിച്ചു. ചടങ്ങിനോട നുബന്ധിച്ച് ജയശങ്കർ കീഴായി, ഐ. പി. പപ്പൻ എന്നിവരെ ആദരിച്ചു.