
ബാഗ്ലൂരു: ജീവിതസായാഹ്നത്തിൽ സ്നേഹവും സാന്ത്വനവും പങ്കുവയ്ക്കാൻ ഒരിടം. പ്രകൃതിരമണീയമായ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങൾ, വിശ്രമമുറി, വിനോദങ്ങൾക്കും വ്യായാമത്തിനുമുള്ള പ്രത്യേകം സൗകര്യം. ഇവയെല്ലാമുള്ളതാണ് വേദാന്ത സീനിയർ ലിവിംഗും എം.ജെ ഇൻഫ്രാസ്ട്രക്ചറുമായി സഹകരിച്ച് ബാംഗ്ലൂരിലെ ജിഗ്നിയിലൊരുക്കിയ 'വേദാന്ത അനുഗ്രഹം 'ലക്ഷ്വറി റിട്ടയർമെന്റ് കമ്മ്യൂണിറ്റി.
നൂറ് കോടി മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.
സ്മാർട്ട് അടുക്കളകൾ, മനോഹരമായ പൂന്തോട്ടം, മുതിർന്നവർക്കുള്ള സൗകര്യങ്ങൾ, കാർ-ഫ്രീ സോണുകൾ, ആഡംബര ലിവിംഗ് സ്പേസുകൾ എന്നിവയുമായാണ് ഓരോ വില്ലകളും തയ്യാറാക്കിയിട്ടുള്ളത്. ബിൽറ്റ്-അപ്പ് ഏരിയകൾ 1200, 1600 ചതുരശ്ര അടിയാണ്.
മുതിർന്നവർക്ക് ജീവിതം പൂർണമായി ഉൾക്കൊള്ളാനുള്ള അവസരം കൂടിയാണെന്ന് സഹസ്ഥാപകനും ഡയറക്‌ടറുമായ രാഹുൽ സബർവാൾ പറഞ്ഞു. വേദാന്ത സ്ഥാപകൻ ഡോ.ആനന്ദ്, വിഷ്ണു അനിൽ, ജി.എസ് പ്രദീപ്, എം.എൽ.എ ശിവണ്ണ, ടെെഗർ അശോക് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിപുല സൗകര്യങ്ങൾ
പ്രകൃതിചികിത്സാ കേന്ദ്രം
ആയുർവേദ സ്പാ
യോഗാ സെന്റർ
നീന്തൽക്കുളം
കളിസ്ഥലങ്ങൾ
അത്യാധുനിക സിനിമാ തിയേറ്റർ
ഹെൽത്ത് കെയർ സെന്റർ
24/7 ആംബുലൻസ് സേവനങ്ങൾ,
വാർദ്ധക്യത്തിൽ സമപ്രായക്കാരുമായി ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ഊഷ്മളത പങ്കുവയ്ക്കാൻ ഒരിടം എന്ന നിലയ്ക്കാണ് 'വേദാന്ത അനുഗ്രഹം'
ഡോ. പി അനിൽകുമാർ
ചെയർമാൻ
എം.ജെ ഇൻഫ്രാസ്ട്രക്ചർ