thangal

കോഴിക്കോട്: സമസ്തയ്ക്ക് വോട്ടു കച്ചവടമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.പൊന്നാനിയിലെ ഇടത് സ്ഥാനാർഥി കെ.എസ്.ഹംസ സമസ്ത വോട്ട് തനിക്ക് കിട്ടുമെന്ന് പറഞ്ഞതിനെപ്പറ്റി മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു തങ്ങളുടെ മറുപടി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലീഗ് സംഘടിപ്പിച്ച ക്രിയേറ്റിവ് കോൺക്ലേവ് ഉദ്ഘാടനത്തിനിടെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട പ്രകോപനത്തിൽ വീഴരുതെന്ന് തങ്ങൾ പ്രവർത്തകരോട് പറഞ്ഞു. മുസ്ലിംലീഗിനെ പ്രകോപിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ലീഗിന്റെ രാഷ്ട്രീയം ശരിയുടെ നിലപാടാണ്. കൂടിയാലോചിച്ചാണ് എല്ലാ തീരുമാനവുമെടുക്കുന്നത്. അതിൽ ദൈവഹിതമുണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് വലിയ ലക്ഷ്യങ്ങൾ മറക്കരുത്. ഏത് വന്മരത്തെ വീഴ്ത്താനും ചെറിയ വാള് മതിയെന്ന് നരേന്ദ്ര മോദിയുടെ സ്ഥാനാർത്ഥിത്വം ചൂണ്ടിക്കാട്ടി തങ്ങൾ പറഞ്ഞു.