1
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

നിർമ്മാണ പ്രവർത്തികൾ നിർത്തി വെച്ച് പ്രതിഷേധ മാർച്ചും ധർണയും നടത്തി. എ.കെ.ജി.സി.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ നടത്തിയത് . കെ.വി. സന്തോഷ് കുമാർ അദ്ധ്യക്ഷ വഹിച്ചു. എം.സി. മുഹമ്മദലി, കെ.എം അബ്ദുൾ കരീം, എൻ. രാജൻ , സലീം മൂലയിൽ, അബ്ദൾ അസീസ് സജി കഴിവേലിൽ എന്നിവർ പ്രസംഗിച്ചു. വി.പി. ബിജു സ്വാഗതവുംപി.കെ. സെന്തിൽ കുമാർ നന്ദിയും പറഞ്ഞു.