കുറ്റ്യാടി: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പട്ട് പൊലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുകയെന്ന് ആവശ്യപ്പെട്ട് മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുള്ളൻകുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.ടി. ജെയിംസ്, ജമാൽ കോരങ്കോട്ട്, കെ. ശ്രീധരൻ, ജംഷി അടുക്കത്ത്, കെ.കെ. പാർത്ഥൻ, കെ.സി. കൃഷ്ണൻ, പി.കെ. സുരേന്ദ്രൻ മനോജ് ചാലക്കണ്ടി മുകുന്ദൻ മരുതോങ്കര, കെ.ജെ. തോമസ്, പി.പി. വിനോദൻ, സനൽ വക്കത്ത്,സഹൽ അഹമ്മദ്, നവാസ് പി.പി, കെ. വിനില പ്രമോദ് ബിന്ദു വള്ളി പറമ്പിൽ ശാരദപട്ട്യാട്ട് റഫീഖ് പച്ചിലേരി ജോൺസൻ പുഞ്ചാവളി അമ്മദ് കോവുമ്മൽ എന്നിവർ നേതൃത്വം നൽകി.