വടകര : 53ാമത് ദേശീയ സുരക്ഷാദിനം യു.എൽ.സി.സി.എസിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യു.എൽ.സി.സി.എസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങ് അസി. സഹകാരണ രജിസ്ട്രാർ വടകര ഷിജു. പി ഉദ്ഘാടനം ചെയ്തു. പാലേരി രമേശൻ പതാക ഉയർത്തി. സേഫ്റ്റി ഹെഡ് രജീഷ് പി സുരക്ഷാ പ്രതിജ്ഞ ചൊല്ലി. മാനേജിംഗ് ഡയരക്ടർ ഷാജു .എസ് സ്വാഗതം പറഞ്ഞു. പി. ഈശ്വര മൂർത്തി, സജിത്ത് കുമാർ എ.കെ ,നിഷ കെ ,വി. കെ. അനന്തൻ , രാജൻ കെ.ടി ,പി.കെ. സുരേഷ് ബാബു ,രോഹൻ പ്രഭാകർ ഷാബു കെ.പി എന്നിവർ സംസാരിച്ചു.