തോട്ടുമുക്കം: സി.പി.ഐ നേതാവ് സണ്ണി വെള്ളാഞ്ചിറയുടെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. തോട്ടുമുക്കം അങ്ങാടിയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. അനിൽ കേവുള്ളിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.കെ.വിജയൻ എം.എൽ.എ, കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ്, കെ.കെ.ബാലൻ, സിജി സിബി, സന്തോഷ് സെബാസ്റ്റ്യൻ, ജോണി ഇടശ്ശേരി, ബിനോയ്‌തേക്കുംകാലായിൽ, കെ.ജി.ഷിജിമോൻ, അസീസ് ചെറുവാടി, സുധി കളപ്പുരക്കൽ, ടി.വി.മാത്യു ,ഗുലാം ഹുസ്സയിൻ കൊളക്കാടൻ, ഷറഫുദ്ദീൻ, കെ.എസ്.സുഭാഷ്, എം.വേലായുധൻ, മുജീബ്, കെ.വി.അബ്ദുറഹിമാൻ, സത്യൻ, രാഘവൻ, തോമസ്, ജബ്ബാർ, വിനോദ് ,ഹുസ്സയിൻ ബാപ്പു എന്നിവർ സംസാരിച്ചു.