മുക്കം: ബി.പി. മൊയ്തീൻ ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു. ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ചർച്ച ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ചൂലൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. സുധാകരൻ ചർച്ച അവതരിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം വി. കുഞ്ഞൻ, എ.പി. മുരളീധരൻ , മുക്കം ബാലകൃഷ്ണൻ, എ.എം. ജമീല, സലാംകാരമൂല, എ.കെ. സിദ്ദീഖ്, കെ. രവീന്ദ്രൻ, ജംഷീറകൂടരഞ്ഞി, പ്രഭാകരൻ മുക്കം,ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി കൺവീനർ ബി.അലി ഹസ്സൻ, ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ എന്നിവർ സംസാരിച്ചു.