2
1.എം.ടി രമേഷ് 2. പ്രഫുൽ കൃഷ്ണ

വടകര: കോഴിക്കോട്, വടകര പാർലമെൻ്റ് മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് ഒരേ നാട്ടുകാർ. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന എം.ടി രമേശും , പ്രഫുൽ കൃഷ്ണയുമാണ് കോഴിക്കോട് ജില്ലയിലെ വടകര ആയഞ്ചേരി സ്വദേശികൾ. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലാണ് രമേശ് മത്സരിക്കുന്നത്. പ്രഫുലാകട്ടെ വടകരയിലും. ബാല്യകാലം മുതൽ രാഷ്ട്രീയ സ്വ യംസേവക സംഘത്തിൻ്റെ പ്രവർത്തകരായാണ് രണ്ടുപേരും പൊതുരംഗത്തെത്തുന്നത്. തുടർന്ന് ഇരുവരും വിദ്യാഭ്യാസ കാലഘട്ടത്തിൽ എ.ബി.വി.പിയിൽ സജീവമായി. എം.ടി. രമേശ് 1992 മുതൽ ബി.ജെ.പിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവം .യുവമോർച്ചയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ് പദവികൾ വഹിച്ചു. ബി.ജെ.പി.സംസ്ഥാന സെക്രട്ടറി, മേഖലാ പ്രസിഡന്റ്, ദേശീയനിർവ്വാഹക സമിതി അംഗം എന്നീ പദവികളും വഹിച്ച എം.ടി.രമേശ് നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. 2004ൽ കോഴിക്കോടും 2014ൽ പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലും 2016ൽ ആറന്മുളയിലും 2021ൽ കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി, എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. തുണ്ടിയിൽ കൃഷ്‌ണൻ ഗുരുക്കളുടെയും മീനാക്ഷി അമ്മയുടെയും മകനാണ് അഡ്വ.ഒ.എം.ശാലീനയാണ് ഭാര്യ മകൾ ആർ. ജ്വാല

നിലവിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റായ സി .ആർ പ്രഫുൽകൃഷ്ണ എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദേശീയ നിർവാഹക സമിതി അംഗം ,യുവമോർച്ച കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷൻ ,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കന്നിയങ്കമാണ് വടകരയിലേത്. വടകര എസ് .ജി .എം .എസ് .ബി സ്കൂളിൽ അദ്ധ്യാപകനാണ്. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ -ധന്യ ദമ്പതികളുടെ മകനാണ്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക റിഷയാണ് ഭാര്യ. മകൾ അമൃതമയൂഖ.