മുക്കം: കിലോഗ്രാമിന് 29 രൂപ നിരക്കിൽ നൽകുന്ന കേന്ദ്രസസർക്കാറിന്റെ ഭാരത് റൈസ് മുക്കത്ത് വിതരണം നടത്തി. ബസ്‌സ്റ്റാൻഡ് പരിസരത്ത് നടത്തിയ അരി വിതരണം മുക്കം നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാലൻ ഉദ്ഘാടം ചെയ്തു. പി.എസ്. അഖിൽ അദ്ധ്യക്ഷത വഹിച്ചു. ബിനോജ് ചേറ്റൂർ, അനിൽകുമാർ ഇടക്കണ്ടി, സി. കെ. വിജയൻ, രാജൻ കൗസ്തുഭം, വിഷ്ണു കൊല്ലേറ്റ, കെ.ടി. മിഥുൻദാസ്, ടി. ശ്രീനി വാസൻ, നിധിൻ ലാൽ ,ശിവദാസ്, മാത്യു തറപ്പേൽ,ബാബു തടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. നാഫെഡ്, എൻ.സി.സി.എഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ വഴിയാണ് അരി നൽകുക. അടുത്ത വിതരണം ഈ ആഴ്ച ഉണ്ടാകും.