lockel
കരിങ്കല്ലായ് ഗണപത് ​ എ . യു. പി. സ്കൂളിന്റെ 77 മത് വാർഷികം

ഫാറൂഖ് കോളേജ് : കരിങ്കല്ലായ് ഗണപത് എ.യു.പി സ്‌കൂളിന്റെ 77 മത് വാർഷികം ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ടി.പി. ശശിധരൻ അദ്ധ്യക്ഷ ത വഹിച്ചു.സിനിആർട്ടിസ്റ്റ് കെ. പ്രഭാശങ്കർ. മുഖ്യാതിഥിയായി. വിരമിക്കുന്ന പ്രധാനാദ്ധ്യാപിക പി. സുഭദ്രയ്ക്ക് യാത്രയയപ്പ് നൽകി. മാനേജർ ബാബു സർവോത്തമൻ, പി. വി. അശോകുമാർ, പി.ടി.എ. പ്രസിഡന്റ് ബൈജു കെ.കെ. ടി. മാത്യു,പി,ദിവ്യശ്രീ. പി, ഷമീജ കെ, സുധീഷ്. കെ. ഗംഗാധരകുറുപ്പ് , ബൈജു. ഒ, മിനി. കെ, പ്രേമദാസൻ കെ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.