kunnamangalamnewas
കുന്ദമംഗലം ആയുർവേദ ആശുപത്രിയുടെ ശിലാസ്ഥാപന കർമ്മം പി.ടി.എ റഹീം എം.എൽ.എ. നിർവഹിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം ആയുർവ്വേദ ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തി. ഇരുപതുവർഷത്തോളമായി വാടകകെട്ടിടങ്ങലിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. പി.ടി.എ റഹീം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷചിലവിട്ട് നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ ശിലാസ്ഥാപനം എം.എൽ.എ നിർവഹിച്ചു. കളരിക്കണ്ടിയിലെ ചൂരിപിലാക്കൽ സൗദാമിനി സൗജന്യമായി നൽകിയസ്ഥലത്താണ് ആശുപത്രി നിർമ്മിക്കുന്നത്. പഞ്ചായത്ത്പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, വി. അനിൽകുമാർ, എം.ധനീഷ് ലാൽ, യു.സി. പ്രീതി, എം.കെ. മോഹൻദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, പി. കൗലത്ത്, എ.പി. ഭക്തോത്തമൻ, ഡോ. പി. സിമി എന്നിവർ പ്രസംഗിച്ചു.